Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bigg Boss Star

ബിഗ്‌ബോസ് താരം ഉള്‍പ്പെട്ടത് രാജ്യാന്തര ഓണ്‍ലൈന്‍ തട്ടിപ്പു കേസിൽ

കോ​​ഴി​​ക്കോ​​ട്: കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് ന​​ട​​ത്തി​​യ ഓ​​ണ്‍ലൈ​​ന്‍ സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പ് കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ ബി​​ഗ് ബോ​​സ് താ​​രം മു​​ഹ​​മ്മ​​ദ് ഡി​​ലി​​ജ​​ന്‍റ് ബ്ലെ​​സ്‌​​ലി​​ക്ക് രാ​​ജ്യ​​ന്ത​​ര ത​​ട്ടി​​പ്പു സം​​ഘ​​വു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്ന് ക്രൈം​​ബ്രാ​​ഞ്ച്.

മ​​റ്റു പ്ര​​തി​​ക​​ളി​​ല്‍ പ​​ല​​രും വി​​ദേ​​ശ​​ത്തേ​​ക്കു ക​​ട​​ന്നു. മ്യൂ​​ള്‍ അ​​ക്കൗ​​ണ്ടു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് ത​​ട്ടി​​പ്പു ന​​ട​​ത്തി​​യ​​വ​​ര്‍ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണെ​​ന്നും അ​​ധി​​കം വൈ​​കാ​​തെ അ​​റ​​സ്റ്റ് ചെ​​യ്യു​​മെ​​ന്നും ക്രൈം​​ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി വി.​​വി. ബെ​​ന്നി പ​​റ​​ഞ്ഞു.

ബം​​ഗ​​ളൂ​​രു​​വി​​ല്‍ യൂ​​ബ​​ര്‍ ടാ​​ക്‌​​സി ഡ്രൈ​​വ​​ര്‍മാ​​രാ​​യ മൂ​​ന്നു പേ​​രി​​ല്‍നി​​ന്ന് അ​​ക്കൗ​​ണ്ടു​​ക​​ള്‍ വി​​ല​​യ്‌​​ക്കെ​​ടു​​ത്ത് ബ്ലെ​​സ്‌​​ലി​​യും സം​​ഘ​​വും അ​​തി​​ലേ​​ക്കു ത​​ട്ടി​​പ്പു​​പ​​ണം അ​​യ​​പ്പി​​ച്ച​​താ​​യി ക്രൈം​​ബ്രാ​​ഞ്ച് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. 22,72,528 രൂ​​പ മ്യൂ​​ള്‍ അ​​ക്കൗ​​ണ്ടു​​ക​​ള്‍ വ​​ഴി ത​​ട്ടി​​യെ​​ടു​​ത്ത​​തി​​നു ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത ഒ​​രു കേ​​സി​​ല്‍ യൂ​​ബ​​ര്‍ ഡ്രൈ​​വ​​ര്‍മാ​​രും പ്ര​​തി​​ക​​ളാ​​ണ്. ഇ​​വ​​രെ ക്രൈം​​ബ്രാ​​ഞ്ച് തി​​രി​​ച്ച​​റി​​ഞ്ഞ​​താ​​യാ​​ണ് സൂ​​ച​​ന.

ത​​ട്ടി​​യെ​​ടു​​ത്ത 22.72 ല​​ക്ഷം രൂ​​പ 91 അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്കാ​​ണ് അ​​യ​​പ്പി​​ച്ച​​ത്. ഈ ​​അ​​ക്കൗ​​ണ്ട് ഉ​​ട​​മ​​ക​​ളും കേ​​സി​​ല്‍ പ്ര​​തി​​ക​​ളാ​​കും. കം​​ബോ​​ഡി​​യ, ചൈ​​ന തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് ഓ​​ണ്‍ലൈ​​ന്‍ സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പ് ന​​ട​​ത്തു​​ന്ന സം​​ഘ​​ങ്ങ​​ളു​​മാ​​യി ബ്ലെ​​സ്‌​​ലി​​ക്കു ബ​​ന്ധ​​മു​​ണ്ടെ​​ന്നാ​​ണ് അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​നു ല​​ഭി​​ച്ച സൂ​​ച​​ന.

മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ലെ ത​​ട്ടി​​പ്പു​​സം​​ഘ​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ബ്ലെ​​സ്‌​​ലി ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ക്രി​​പ്‌​​റ്റോ രൂ​​പ​​ത്തി​​ലാ​​ക്കി പ​​ണ​​മെ​​ത്തി​​ച്ചി​​രു​​ന്ന​​ത്.

ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കു​​ന്ന​​തി​​നു മ്യൂ​​ള്‍ അ​​ക്കൗ​​ണ്ടു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് അ​​ന​​ധി​​കൃ​​ത പേ​​യ്മെ ന്‍റ് ഗേ​​റ്റ്‌വേ​​ക​​ള്‍ സൃ​​ഷ്ടി​​ക്കു​​ന്ന അ​​ന്ത​​രാ​​ഷ്‌​​ട്ര സൈ​​ബ​​ര്‍ ക്രി​​മി​​ന​​ലു​​ക​​ളു​​ടെ രീ​​തി​​ത​​ന്നെ​​യാ​​ണ് ബി​​ഗ് ബോ​​സ് താ​​രം ഉ​​ള്‍പ്പെ​​ട്ട ത​​ട്ടി​​പ്പു സം​​ഘ​​വും സ്വീ​​ക​​രി​​ച്ച​​ത്. ടെ​​ല​​ഗ്രാം വ​​ഴി ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്ത് ത​​ട്ടി​​യെ​​ടു​​ത്ത പ​​ണം ക്രി​​പ്‌​​റ്റോ ക​​റ​​ന്‍സി​​ക​​ളാ​​ക്കി വി​​ദേ​​ശ​​ത്ത് എ​​ത്തി​​ച്ചെ​​ന്നാ​​ണ് ബ്ലെ​​സ്‌​​ലി​​ക്കെ​​തി​​രാ​​യ ക​​ണ്ടെ​​ത്ത​​ല്‍. കൊ​​ല്ലം സ്വ​​ദേ​​ശി​​യാ​​യ ബ്ലെ​​സ്‌​​ലി ചൈ​​ന​​യി​​ല്‍നി​​ന്നു മ​​ട​​ങ്ങും വ​​ഴി തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ വ​​ച്ചാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ന്വേ​​ഷ​​ണ സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

കോ​​ഴി​​ക്കോ​​ട് കാ​​ക്കൂ​​ര്‍ പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത കേ​​സി​​ലെ പ്ര​​തി​​യാ​​ണ് ബ്ലെ​​സ്‌​​ലി. ത​​ട്ടി​​പ്പു കേ​​സു​​ക​​ളു​​ടെ എ​​ണ്ണം കൂ​​ടി​​യ​​തോ​​ടെ​​യാ​​ണ് അ​​ന്വേ​​ഷ​​ണം ക്രൈം​​ബ്രാ​​ഞ്ചി​​ന് വി​​ട്ട​​ത്.

Latest News

Corehub Up